തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന വർക്കല മരക്കടമുക്ക് സ്വദേശി അർജ്ജുൻ ആത്മഹത്യ ചെയ്ത സംഭവം സ്കൂൾ മാനേജ്മെന്റ് അപമാനിച്ചതിനേത്തുടർന്നെന്ന് ബന്ധുക്കൾ.
വർക്കല അയിരൂർ എം.ജി.എം സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന അർജ്ജുൻ വാർഷികപ്പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്നാരോപിച്ച് സ്കൂൾ മാനേജ്മെന്റ് അപമാനിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ സംഭവത്തിന്റെ മനോവിഷമം മൂലമാണ് അർജ്ജുൻ ആത്മഹത്യചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.
സ്കൂൾ മാനേജ്മെന്റ് സ്പെഷ്യൽ മീറ്റിംഗ് വിളിച്ചു കൂട്ടി മാതാപിതാക്കളുടെ മുന്നിൽ വച്ച് കുട്ടിയെ അപമാനിച്ചുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് അർജ്ജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകി.