GulfNews

അറ്റ്‌ലസ് രാമചന്ദ്രൻ ഉടൻ ജയിൽമോചിതനാകും

ദുബായ്: പ്രമുഖ വ്യവസായിയും, സിനിമാനിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ ഉടൻ ജയിൽമോചിതനാകും. രാമചന്ദ്രനെതിരേ കേസ് നൽകിയ മിക്ക ധനകാര്യ സ്ഥാപനങ്ങളും ഒത്തുതീർപ്പിന് തയ്യാറായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച നീക്കങ്ങൾ എളുപ്പത്തിലാകുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് രാമചന്ദ്രൻ ദുബായിൽ ജയിലിലാകുന്നത്.

കഴിഞ്ഞ 18 മാസത്തോളമായി രാമചന്ദ്രൻ ജയിൽവാസമനുഭവിക്കുകയാണ്. നിലവിൽ രണ്ടു ബാങ്കുകൾ കൂടി ഒത്തുതീർപ്പിനു തയ്യാറായാൽ രാമചന്ദ്രന്റെ മോചനം എളുപ്പത്തിലാകുമെന്നാണ് വിവരം.

2015 ഓഗസ്റ്റ് 23നാണ് ബാങ്കുകളിലടയ്ക്കാനുണ്ടായിരുന്ന തുക വൈകിയതിനേത്തുടർന്ന് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവകാരുണ്യത്തിനും, മനുഷ്യ സ്നേഹത്തിനും പേരുകേട്ട വ്യക്തിത്വത്തിനുടമയായ രാമചന്ദ്രന്റെ പ്രതിസന്ധിയിൽ മലയാളിസമൂഹം ദുഃഖിതരായിരുന്നു.

Close
Close