തൃശൂർ: പുതുക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. പറപ്പൂക്കര പോങ്കോത്ര സ്വദേശി രാജൻ (53), ഇയാളുടെ മരുമകൻ 39 വയസുളള രാജു എന്നിവരാണ് പിടിയിലായത്.
2015 മുതൽ അയൽവാസിയായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു വരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയ പെൺകുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. അറസ്റ്റ് ചെയ്ത പ്രതികളെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി.