കോഴിക്കോട് : കൊടുവള്ളിയിൽ നിന്ന് നിരോധിച്ച നോട്ടുകളുടെ മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപ പിടികൂടി. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡാണ് പുലർച്ചെ നടത്തിയ വാഹന പരിശോധനക്കിടെ പണം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ റിയാസ്, അജിത്, അസ്ലം എന്നിവരെ സംഭവത്തിൽ അറസ്റ്റു ചെയ്തു.