തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആർ മഹേഷ് പാർട്ടി വിട്ടു. ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലും, പൊതുപ്രവർത്തനം താൽക്കാലികമായി നിർത്തുകയാണെന്നും സി.ആർ.മഹേഷ് പറഞ്ഞു.
ഇനി ജോലി ചെയ്ത് ജീവിക്കും. പാര്‍ട്ടിയുടെ പരാജയത്തിന് കാരണം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും സിആർ മഹേഷ് പറഞ്ഞു.
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തേയും വിമർശിച്ച് സി.ആർ.മഹേഷ് കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.
പാർട്ടിയെ നയിക്കാൻ കഴിയില്ലെങ്കിൽ രാഹുൽ സ്ഥാനം ഒഴിയണമെന്നും, എ.കെ ആന്റണി മൗനി ബാബയായി തുടരുകയാണെന്നും മഹേഷ് പറഞ്ഞിരുന്നു.