കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ മകൻ അറസ്റ്റിൽ. നെടുമ്പനയിലെ പഞ്ചായത്തംഗത്തിന്റെ മകൻ ഫൈസൽ ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ ഒളിവിലാണ്.
ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പെൺകുട്ടിയെ അഭിനയ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. കൊല്ലം നഗരത്തിൽ നടന്ന ഒരു പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
ഇത് സംബന്ധിച്ച് 18 ആം തീയതി പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സംഭവം പുറത്തായതോടെ കേസ് രജിസ്റ്റർ ചെയ്ത കൊല്ലം ഈസ്റ്റ് പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.