തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകളുടെ ലൈസൻസ് നീട്ടാൻ സർക്കാർ തീരുമാനം. മദ്യ നയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് നിലവിലുളള നിരക്കിന്റെ ആനുപാതിക ഫീസ് ഈടാക്കി കൊണ്ടും മറ്റ് വ്യവസ്ഥകൾ പാലിച്ചുകൊണ്ടും ഷാപ്പുകളുടെ ലൈസൻസ് പുതുക്കി നൽകാൻ മന്ത്രി സഭായോഗം തീരുമാനിച്ചത്.
ഏപ്രിൽ ഒന്നുമുതൽ മൂന്നുമാസത്തേക്കാണ് ലൈസൻസ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മൂന്നം ഗഡുവായി 56.76കോടിരൂപയും അനുവദിച്ചു. പൂർണമായും കിടപ്പിലായ 257പേർക്ക് രണ്ടുലക്ഷം രൂപ ഇതുപ്രകാരം ലഭിക്കും