കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെയും കൂട്ടു പ്രതി വിനീഷിന്റെയും കസ്റ്റഡി കാലാവധി അടുത്തമാസം ആറുവരെ നീട്ടി.
അതേസമയം പൊലീസ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും മറ്റുകേസുകളുടെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയാലും നടിയെ തട്ടികൊണ്ടുപോയ കേസിനെ കുറിച്ചാണ് ചോദ്യം ചെയ്യുന്നതെന്നും സുനി ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു.
സുനിയില്‍ നിന്നും പരാതി എഴുതി വാങ്ങിയ കോടതി ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പ് നല്കി.