കൊച്ചി: 2017ലെ പൂർണ്ണവേദപുരി പൂർണ്ണപ്രഭാപുരസ്കാരം പ്രമുഖ മാദ്ധ്യമപ്രവർത്തകനും, കവിയും, എഴുത്തുകാരനുമായ മനോജ് മനയിലിന്. ജനം ടി.വിയുടെ പ്രോഗ്രാം വിഭാഗം മേധാവിയാണ് മനോജ് മനയിൽ.
ദേശീയ മൂല്യങ്ങൾക്കു വേണ്ടി നില കൊളളുകയും, മാനവികതയിലും, സനാതന ധർമ്മത്തിലും അധിഷ്ഠിതമായ ഹൈന്ദവ ആശയങ്ങൾ പ്രചരിപ്പിക്കുകയും, സാമൂഹിക അനാചാരങ്ങൾക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മനോജ് മനയിലെന്ന് സംഘാടകസമിതി വിലയിരുത്തുന്നു.
ഇന്നു വൈകുന്നേരം 6 മണിക്ക് തൃപ്പൂണിത്തുറ സീതാറാം കല്യാണമണ്ഡപത്തിൽ വച്ചു നടക്കുന്ന നാലാമത് പൂർണ്ണ വേദപുരി ഹിന്ദു മഹാസംഗമത്തിൽ കോഴിക്കോട് കൊളത്തൂർ ആശ്രമാധിപതിയും, സനാതന-ആദ്ധ്യാത്മിക മണ്ഡലത്തിലെ ജ്വലിക്കുന്ന മുഖവുമായ സ്വാമി ചിദാനന്തപുരി മനോജ് മനയിലിന് പുരസ്കാരം സമ്മാനിക്കും. തുടർന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സ്വാമിയുടെ പ്രഭാഷണവുമുണ്ടായിരിക്കും.