കൊച്ചി: എ കെ ശശീന്ദ്രനുപകരം മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.ഡി.പി.ഐയും മസ്ലീം ലീഗുമായി ചേരുന്നത് മതനിരപേക്ഷതയ്ക്ക് ഭീഷണിയെന്നും കോടിയേരി പറഞ്ഞു. മൂന്നാറിലെ കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും വ്യത്യസ്ഥമായി കാണണമെന്നും കോടിയേരി കൊച്ചിയില്‍ അഭിപ്രായപ്പെട്ടു.
ലൈംഗീക ആരോപണങ്ങളെ യുഡിഎഫ് അലങ്കാരമായാണ് കണ്ടിരുന്നതെങ്കില്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന് രാജിവച്ചത് ധാര്‍മികത ഉയര്ത്തികാട്ടിയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ശശീന്ദ്രനുപകരം ആരെ മന്ത്രി ആക്കണമെന്നകാര്യം എന്‍സിപിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിനെതിരെ ശത്രുക്കളുടെ ഗൂഡാലോചന ശക്തമാണെന്നും അത് മനസിലാക്കി ശ്രദ്ധയോട് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും ചേരുന്നത് മതനിരപേക്ഷ പാര്‍ട്ടികള്‍ ഗൗരവകരമായി കാണണമെന്നും കോടിയേരി പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ കുടിയേറ്റവും കയ്യേറ്റവും ഒരുപോലെ കാണാനാകില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 1977 നുശേഷമുള്ള താമസക്കരെ കുടിയേറ്റമായി കണക്കാക്കി ഒഴിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
അയോധ്യവിഷയം കോടതിയിലാണ് തീര്‍ക്കേണ്ടത്. ഇതില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം. എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയിലുണ്ടായത് ഗുരുതര പിഴവാണെന്നും ദുരഭിമാനം കണക്കിലെടുത്ത് തെറ്റുതിരുത്താതിരുന്നില്ലെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.