തിരുവനന്തപുരം: എസ്എസ്എൽസി കണക്ക് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പേർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ. പൊതു വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസാണ് നടപടിക്ക് ശുപാർശ ചെയ്തത്.
ചോദ്യപേപ്പർ സമിതി അദ്ധ്യക്ഷൻ കെജി വാസു, ചോദ്യപേപ്പർ തയ്യാറാക്കിയ സുജിത് കുമാർ എന്നിവർക്കതിരെയാണ് നടപടി.
ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ ഈ മാസം 30ന് നടക്കും.
ഈ മാസം ഇരുപതിനായിരുന്നു കണക്ക് പരീക്ഷ നടന്നത്.