ആലുവ: മൂന്നാർ കയ്യേറ്റ വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വിഷയത്തെപ്പറ്റി വിശദമായി പഠിക്കും.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിംഗ് ആലുവയിൽ പറഞ്ഞു.
അതേസമയം, മൂന്നാറിലേത് ഉത്തരാഖണ്ഡിന് സമാനമായ സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.