കോഴിക്കോട്: കോഴിക്കോട് ഗുഡ്സ് തീവണ്ടി പാളം തെറ്റി. ചേമഞ്ചേരിയിൽ ഇന്നു വെളുപ്പിനാണ് സംഭവം. രണ്ടു ചക്രങ്ങൾ പാളം തെറ്റിയെങ്കിലും ബോഗികളൊന്നും മറിഞ്ഞിട്ടില്ല.
പാളം തെറ്റിയ ട്രെയിൻ ട്രാക്കിൽ നിന്നും നീക്കാനുളള ശ്രമം തുടർന്നു വരികയാണ്. മറ്റപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.