കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കൈകടത്തുന്ന വിജിലന്‍സ് നിലപാടിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജേക്കബ് തോമസിനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഹൈക്കോടതി വിശദീകരണം നല്‍കിയത്.ലെഡ് ഓക്സൈഡിന്റെ വ്യാവസായിക ഉത്പാദനത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികുതിയിളവ് നല്കിയ സംഭവത്തിലെ വിജിലന്‍സ് കേസിനെതിരെയായിരുന്നു ഹര്‍ജി.
ഡയറക്ടറെ നീക്കാന്‍ കോടതി നിര്‍ദേശിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. വിജിലന്‍സിന്റെ അമിതാധികാരം നിയന്ത്രിക്കണമെന്നുമാത്രമാണ് പറഞ്ഞത്. സര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തിയാണ് വിജിലന്‍സ് പ്രവര്‍ത്തിച്ചത്. ഇത് നിയന്ത്രിക്കുന്നതിന് പേടിയുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് നടപടി വേണമോയെന്ന് തീരുമാനിക്കാനുള്ള അധികാരവും സര്‍ക്കാരിനാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജേക്കബ് തോമസിനെ നീക്കണമെന്നാവശ്യപ്പെട്ട് കോട്ടയം നീലംപേരുര്‍ സ്വദേശി നല്കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്.