കൊച്ചി: മൂന്നാറില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മൂന്നാറിലെ കയ്യേറ്റം മന്ത്രി എംഎം മണിയുള്‍പ്പെടുന്ന മൂവര്‍ സംഘത്തിന്റെ പിന്തുണയോടെയാണെന്നും എംടി രമേശ് കൊച്ചിയില്‍ പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി എന്നിവരടങ്ങിയ മൂവര്‍ സംഘത്തിന്റെ കൈകളിലാണ് മൂന്നാര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ മൂന്നാറിനെ രക്ഷിക്കാനാകില്ലെന്നും എംടി രമേശ് കൊച്ചിയില്‍ പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. പട്ടയമില്ലാത്ത മൂന്നാറിലെ പാവങ്ങള്‍ക്കാണ് സ്ഥലം നല്‍കേണ്ടത്. കയ്യേറ്റത്തിനെതിരായ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്കി ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരമായിരിക്കും കാണുകയെന്നും എംടി രമേശ് വ്യക്തമാക്കി.