തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി ആര്യ.
സമരം ചെയ്യാനെത്തിയ അമ്മയ്ക്കും കുടുംബത്തിനും നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ആര്യ നിരാഹാരമാരംഭിക്കുന്നത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം നടത്തിയത്.
നിരാഹാരസമരം അനുഷ്ഠിക്കാൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തടഞ്ഞു. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചു.