തിരുവനന്തപുരം : പോലീസ് അവരുടെ കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരേ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മഹിജയുടെ ഒപ്പമുള്ളവരാണ് പ്രശ്നമുണ്ടാക്കിയതെന്നും ഡിജിപി മഹിജയെ കാണാൻ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുറത്ത് നിന്നെത്തിയവർ തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഐജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി പോലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയത് .