തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ ആരോഗ്യനില വഷളായതിനേത്തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. പൊലീസ് മർദ്ദനത്തേത്തുടർന്ന് അവശനിലയിലായ മഹിജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഡി.ജി.പി ഓഫീസിനു മുന്നിൽ, ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നിലുളള കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ മഹിജയെ പൊലീസ് സംഘം വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. അതേസമയം സംഭവത്തോട് നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.