മലപ്പുറം: അടിയന്തിരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കേരളത്തിൽ പൊലീസ് രാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മന്ത്രി എം.എം മണിയുടെ തലയിൽ തളം വയ്ക്കണമെന്നും രാധാകൃഷ്ണൻ മലപ്പുറത്തു പറഞ്ഞു.
കാസർകോട് ബി.ജെ.പി പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് കേരളത്തിൽ പൊലീസ് രാജ് നിലനിൽക്കുന്നതിന്റെ സൂചനയാണെന്നും, അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് നിലവിലുളളതെന്നും എ.എൻ രാധാകൃഷ്ണനെ കുറ്റപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിയും, പിണറായി വിജയനും രഹസ്യ ചർച്ച നടത്തിയെന്ന തന്റെ ആരോപണം തെറ്റാണെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ എ.എൻ രാധാകൃഷ്ണൻ പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.