സിംദേഗ: ജാർഘണ്ഡിൽ ഇടതുഭീകരവാദസംഘടനയായ മാവോയിസ്റ്റുകളുമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എ.എൻ.ഐ ട്വീറ്റ് ചെയ്തതാണിത്.
ജാർഘണ്ഡിലെ സിംദേഗയിലെ മഹാബുവാംഗ് താന ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഓഫീസറായ വിദ്യാപതി സിംഗ്, കോൺസ്റ്റബിൾ തരുൺ ബുരളി എന്നിവരാണ് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.