തിരുവനന്തപുരം: ജിഷ്ണു കേസിൽ, സർക്കാർ വഴങ്ങുന്നു. സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. സർക്കാർ പ്രതിനിധികൾ അൽപ്പസമയത്തിനകം ജിഷ്ണുവിന്റെ കൂടുംബാംഗങ്ങളെ കാണും.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് അനുനയ ശ്രമം നടക്കുന്നത്. മഹിജക്കെതിരായ പോലീസ് അതിക്രമത്തിൽ സർക്കാരിനും പൊലീസിനുമെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.