കൊല്ലം: സർക്കാരിനെതിരെ ആഞ്ഞടിച്ച് അവധിയിൽ പ്രവേശിച്ച വിജിലൻസ് മേധാവി ജേക്കബ് തോമസ്. ജനങ്ങൾക്ക് താങ്ങാകേണ്ടവർ താണ്ഡവമാടുകയാണ്. ബജറ്റ് വിൽപ്പനയും, മറ്റ് അഴിമതികളും പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിലെ അന്വേഷണം വിജിലൻസ് രാജായി കാണുകയാണ്. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നുവെന്നും ജേക്കബ് തോമസ് കൊല്ലത്ത് പറഞ്ഞു.
ഇതിനിടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഇനിയില്ലെന്ന സൂചന നൽകുകയും ചെയ്തു ജേക്കബ് തോമസ്. വിജിലൻസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് താൻ തിരുവനന്തപുരത്തു നിന്നും ഏറെ അകലെയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.