പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു കോളേജ് വൈസ് പ്രിൻസിപ്പൽ എൻകെ ശക്തിവേൽ അറസ്റ്റിൽ. ഉച്ചയോടെ കോയമ്പത്തൂർ കിനാവൂരിലെ ഫാം ഹൗസിൽ നിന്നാണ് ശക്തിവേൽ അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ശക്തിവേലിനെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്യലിനായി അൽപസമയത്തിനകം തൃശൂർ പോലീസ് ക്ലബ്ബിലെത്തിക്കും. കേസിൽ ഇനി രണ്ട് പ്രതികൾ കൂടി അറസ്റ്റിലാവാനുണ്ട്.