കെരാൻ: അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ കെരാൻ മേഖലയിൽ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഇവരെ സൈന്യം വെടി വച്ചു വീഴ്ത്തുകയായിരുന്നു.
ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. അതേസമയം ഇവർ ഏതു ഭീകരവാദസംഘടനയിലെ അംഗങ്ങളാണെന്ന കാര്യം ഇനിയും വ്യക്തമല്ല. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.