ന്യൂഡൽഹി : സ്റ്റേറ്റ്ബാങ്ക് എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന വാർത്ത സത്യമല്ലെന്ന് എസ് ബി ഐ . സ്റ്റേറ്റ്ബാങ്ക് ബഡ്ഡി ഇടപാടുകൾക്കാണ് ഈ തുക ഈടാക്കുന്നതെന്ന് എസ് ബി ഐ വ്യക്തമാക്കി. സാധാരണ സേവിംഗ്സ് ബാങ്ക് ഇടപാടുകാർക്ക് പത്ത് തവണ എടിഎം വഴി തുക പിൻവലിക്കാം .
മെട്രോ നഗരങ്ങളിൽ എട്ടും ( എസ്ബിഐ – 5 + മറ്റ് ബാങ്കുകൾ -3 ) മെട്രോ ഇതര കേന്ദ്രങ്ങളിൽ പത്തും ( എസ്ബിഐ – 5 + മറ്റ് ബാങ്കുകൾ -5 ) തവണ പിൻവലിക്കാമെന്ന് എസ് ബിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം ബേസിക്ക് അക്കൗണ്ടുകൾക്ക് നാലു തവണമാത്രമേ സൗജന്യ എ ടി എം സേവനം ലഭ്യമാകൂ. ഇത് രാവിലത്തെ സർക്കുലറിൽ തന്നെ വ്യക്തമാക്കിയിരുന്നു.