ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈനികൻ ലഫ്റ്റനന്റ് ഉമർ ഫയാസിനെ വധിച്ച ഭീകരരുടെ ചിത്രങ്ങൾ ജമ്മു കാശ്മീർ പൊലീസ് പുറത്തു വിട്ടു. ഇഷ്വാഖ് അഹമ്മദ് തോകര്, ഗയാസ് ഉള് ഇസ്ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്.
ഹിസ്ബുൾ മുജാഹിദീൻ ലഷകറെ തൊയിബ ഭീകരരാണ് ഇവർ. ഇവരെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷോപിയാനിൽ നിന്ന് തട്ടികൊണ്ടുപോയ ലഫ്റ്റനന്റ് ഉമർ ഫയാസിനെ കൊല്ലപ്പെട്ട നിലയിൽ ബുധനാഴ്ച്ചയാണ് കണ്ടെത്തിയത്.