ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാശ്മീരിലെ നൗഷേര മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
പാക് റേഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെയ്പ്പിലുമാണ് ഗ്രാമീണർ കൊല്ലപ്പെട്ടത്.