ശ്രീനഗർ : കശ്മീരിൽ ഭീകരരെ തുരത്താൻ ലക്ഷ്യമിട്ട് സൈന്യം തിരച്ചിൽ ശക്തമാക്കി . നൂറോളം ഭീകരർ ദക്ഷിണ കശ്മീരിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ സൈനിക നീക്കം ആരംഭിച്ചെന്നും മേജർ ജനറൽ വി എസ് രാജു വ്യക്തമാക്കി.
സ്ഥിതി നിയന്ത്രണാതീതമാണെന്ന വാർത്തകൾ ശരിയല്ല. ഭീകരർ ദക്ഷിണ കശ്മീരിലുണ്ട് . പ്രദേശത്ത് ജനവാസം കൂടുതലുള്ള മേഖലയായതിനാൽ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് . എന്നാൽ ഭീകരരെ കണ്ടെത്തി ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ദോഡ മേഖലയിൽ നിന്ന് അഞ്ച് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു . അറസ്റ്റ് ചെയ്തവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.