ഡബ്ളിൻ : ഇന്ത്യൻ വംശജനായ ലിയോ വരാദ്കർ അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും . പൊതു തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ സൈമൺ കോവെനയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ലിയോ വരാദ്കർ തെരഞ്ഞെടുക്കപ്പെട്ടത്.
അയർലൻഡിലെ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ഫൈൻ ഗയിലിന്റെ നേതാവായി വരാദ്കറെ തെരഞ്ഞെടുത്തതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള സാദ്ധ്യത തെളിഞ്ഞത്. സ്വവർഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചാണ് വരാദ്കർ തെരഞ്ഞെടുപ്പിനെ നേരിട്ടത് .
വരാദ്കറുടെ അച്ഛൻ മുംബൈ സ്വദേശിയാണ് . അമ്മ ഐറിഷുകാരിയും. നിലവിൽ അയർലൻഡിലെ ക്ഷേമമന്ത്രിയായ ഈ മുപ്പത്തെട്ടുകാരൻ അയർലൻഡ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് .