ലണ്ടൻ : ബ്രിട്ടണിൽ വീണ്ടും ഭീകരാക്രമണം. ലണ്ടന്‍ ബ്രിഡ്ജിൽ കാൽ നടയാത്രക്കാർക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. അക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന മൂന്ന് പേരേ പോലീസ് വെടിവെച്ച് കൊന്നു .
സ്ഥലത്ത് പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂർണ്ണമായും അടച്ചു.രണ്ടാഴ്ച മുന്‍പ് അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്റെയുടെ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22പേർ കൊല്ലപ്പെട്ടിരുന്നു.
ആളുകൾക്കിടയിലേക്ക് വാൻ ഓടിച്ചു വിട്ടതിനു ശേഷം എടുത്തു ചാടിയ അക്രമികൾ കാൽ നടക്കാരെ കുത്തിവീഴ്ത്തുകയായിരുന്നു.