ന്യൂഡൽഹി: തിരുവനന്തപുരം കഴക്കൂട്ടത്ത് എടിഎം തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ചെങ്ങന്നൂർ സ്വദേശി സുരേഷിനെയാണ് ഡൽഹി ഉത്തം നഗറിൽ നിന്ന് കേരളാ പോലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലയിലെ ചെറിയനാട്, കരിയിലകുളങ്ങര എന്നിവിടങ്ങളിലും മോഷണം നടത്തിയത് സുരേഷ് ഉൾപ്പെട്ട സംഘമാണ്. മോഷണത്തിന് ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശികളായ നാലംഗ സംഘത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
പിടിയിലായ സുരേഷിനെ ഇന്ന് ഡൽഹി പട്ട്യാല കോടതിയിൽ ഹാജരാക്കും.