ഖത്തറിനെതിരെയുളള ലോക രാജ്യങ്ങളുടെ നടപടിയെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഖത്തറിനെ ഒറ്റപെടുത്തിയത് ഭീകരവാദത്തിന്റെ അന്ത്യം കുറിക്കുന്നതിന്റെ തുടക്കമാണ്.
റാഡിക്കൽ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ഗൾഫ് സന്ദർശനത്തിൽ ലോകനേതാക്കൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുവെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ചയാണ് ഭീകരപ്രവര്‍ത്തനങ്ങൾക്ക് പിന്തുണ നല്കുന്നു എന്നാരോപിച്ച് മറ്റ് രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയത്.