തെഹ്റാൻ: ഇറാൻ പാർലമെന്റ് മന്ദിരത്തിൽ വെടിവെയ്പ്പ്. മൂന്നു പേർക്ക് പരുക്കേറ്റു. മൂന്നു ആയുധധാരികളാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് സൂചന.
പാർലമെന്റ് മന്ദിര വളപ്പിൽ നിന്നിരുന്ന രണ്ട് സാധാരണക്കാർക്കും ഒരു സുരക്ഷാ ഉദ്യാഗസ്ഥനുമാണ് പരുക്കേറ്റത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ കാലിനാണ് പരുക്കേറ്റത്. വാർത്താ ഏജൻസിയായ മെഹർ ആണ് വിവരം പുറത്ത് വിട്ടത്. നിരവധിപേരെ ബന്ധികളാക്കിയിട്ടുണ്ടെന്നാണ് വിവരം.