മ്യൂണിക്:നഗരത്തില്‍ നടന്ന വെടിവെയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥ അടക്കം അഞ്ച് പേർക്ക് പരിക്ക്. ഇന്നു രാവിലെ നഗരത്തിലുളള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
യാത്രക്കാരെ പരിശോധിക്കുന്നതിനിടയില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥയുടെ തോക്ക് പിടിച്ചെടുത്ത് വെടിവെയ്ക്കുകയായിരുന്നു.
സംഭവത്തില്‍ നാല് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവം ഭീകരാക്രമണമല്ലെന്നും അക്രമിയെ പിടികൂടിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.