കറാച്ചി: അറേബ്യന്‍ കടലില്‍ ചൈനയും പാക്കിസ്ഥാനും സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. ചൈനീസ് നാവികസേനയുടെ പടക്കപ്പല്‍ ശനിയാഴ്ച കറാച്ചിയില്‍ എത്തിയിരുന്നു. നാലു ദിവസത്തെ സംയുക്ത പരിശീലനത്തിനായി ചൈനയുടെ 4 പടക്കപ്പലുകളാണ് കറാച്ചിയില്‍ എത്തിയത്.
ഗൈഡഡ് മിസൈല്‍ കപ്പല്‍ ചാങ്ചുന്‍, ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ‘ജിന്‍സോ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുളള കപ്പല്‍ ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് എത്തിയിട്ടുളളത്. രണ്ടു നാവികസേനകളുടെയും അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
‘ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മിലുള്ള ആശയവിനിമയം മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും.ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും. ‘ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആര്‍മി കമാന്‍ഡര്‍ സഹന് ഹൂ പറഞ്ഞു.
അതേ സമയം പാകിസ്ഥാനുമായുളള ചൈനയുടെ പുതിയ സൈനിക പരിശീലനത്തെ ഇന്ത്യ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്.