ബെല്‍ഗ്രേഡ്: അനാ ബ്രണാബിക് സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രിയാകും. സെര്‍ബിയയുടെ സ്വവര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് അനാ ബ്രണാബിക്.
ബ്രണാബികിനെ പ്രസിഡന്റ് അലക്സാണ്ടര്‍ വിസികാണ് പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തത്. വിസിക്കിന്റെ പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും പിന്തുണയുള്ളതിനാല്‍ ബ്രണാബികിന് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ സെര്‍ബിയയുടെ പബ്ലിക് അഡ്മിനിസ്ട്രേഷന് വകുപ്പ് മന്ത്രിയാണ് 41 കാരിയായ അനാ ബ്രണാബിക്. യുകെയിലും യുഎസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ള ബ്രണാബിക് ‘ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം നേടിയിട്ടുണ്ട്.
അതേസമയം, സ്വവര്‍ഗാനുരാഗിയായ ബ്രണാബികിനെ തെരഞ്ഞെടുത്തതില്‍ എതിര്‍പ്പുമായി ഡ്രാഗണ്‍ മാര്‍ക്കോവിക് പല്‍മ ഓഫ് യൂണിഫൈഡ് സെര്‍ബിയയുടെ നേതാവ് രംഗത്തെത്തി. ബ്രണാബിക് അല്ല തങ്ങളുടെ പ്രധാനമന്ത്രിയെന്ന് യൂണിഫൈഡ് സെര്‍ബിയയുടെ നേതാവ് പറഞ്ഞു. എന്നാല്‍ ബ്രണാബികിന് പിന്തുണയുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.