ടോക്കിയോ: പസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട് കാണാതായ അമേരിക്കന്‍ യുദ്ധക്കപ്പലിലെ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന് വെള്ളംകയറിയ കപ്പലിനുള്ളില്‍ നിന്നാണ് ഏഴ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജപ്പാന് നാവികസേന നാലുകപ്പലുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാവികരുടെ മൃതദേഹങ്ങള്‍ അമേരിക്കന്‍ നാവികസേനാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുക്കയാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ്. ഫിറ്റ്സ്ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച് ഏഴ് നാവികരെ കാണാതായത്. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലായിരുന്നു അപകടം.
222 മീറ്റര്‍ നീളമുള്ള കണ്ടെയ്നര്‍ കപ്പല്‍ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്ന വാദം കപ്പലിന്റെ ക്യാപ്്റ്റന് നിഷേധിച്ചിരുന്നു.
യു.എസ്.എസ് ഫിറ്റ്സ്ജെറാള്‍ഡ് 1995ല്‍ ആണു കമ്മിഷന് ചെയ്തത്.