കൊച്ചി: സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്നു പുതുവൈപ്പ് സമരസമിതി. തിരുവനന്തപുരത്തു ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് നിലപാട് മാറ്റിയത്.
മുന്വിധികളോടയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ല. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടെര്‍മിനല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം മാത്രം ചര്‍ച്ച നടത്താമെന്നും മായിരുന്നു സമരസമിതിയുടെ നിലപാട്.
ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം.
പുതുവൈപ്പില്‍ ഐഒസിയുടെ എല്പിജിസംഭരണകേന്ദ്രത്തിനെതിരെയായി കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.