കോഴിക്കോട്: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നു ഷാഫിൽ മഹീൻ ജനം ടി വി യോട് പ്രതികരിച്ചു.
വിജയം നേടാൻ ഭാഗ്യം കൂടി തുണച്ചെന്നും, ഐ ഐ ടി ബാംഗ്ലൂരിൽ തുടർ പഠനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഷാഫിൽ പറഞ്ഞു.
കൊല്ലം അഞ്ചൽ സ്വദേശിയായ ഷാഫിലും, കുടുംബവും വർഷങ്ങളായി കോഴിക്കോട് സ്ഥിര താമസക്കാരാണ്.