കൊച്ചി: കൊച്ചി മെട്രോയ്ക്ക് ആദ്യ ദിനം റെക്കോഡ് വരുമാനം. 85,671 പേര് ആദ്യ ദിവസം മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ ലഭിച്ചത് 28,11,630 രൂപയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ പേര് യാത്ര ചെയ്യാന്‍ എത്തുമെന്നാണ് കൊച്ചി മെട്രോ പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മുതൽ ആദ്യ ഘട്ടത്തില്‍ കൂടുതല്‍ ദൂരമുള്ള മെട്രോ തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്ള കൊച്ചി മെട്രോയ്ക്ക് മറ്റൊരു നേട്ടം കൂടി.
ഉദ്ഘാടന ദിവസം ഏറ്റവും കൂടതല്‍ വരുമാനം ഉണ്ടാക്കിയ മെട്രോയായി മാറിയിരിക്കുകയാണ് കൊച്ചിക്കാരുടെ സ്വന്തം മെട്രോ. 28,11,630 രുപയാണ് മെട്രോ വാരിക്കൂട്ടിയത്. രാവിലെ 6 മണി മുതൽ പത്ത് മണി വരെ സര്‍വ്വീസ് നടത്തിയ മെട്രോയില്‍ 85,671 പേരാണ് ആകെ യാത്ര ചെയ്തത്.
ആദ്യ ദിനത്തില്‍ യാത്രക്കാര്‍ മെട്രോയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതിനാല്‍ വലിയ പ്രശ്ങ്ങള്‍ ഉണ്ടാക്കിയില്ലന്നും കെഎംആര്‍എല്‍ അറിയിച്ചു.
അതേ സമയം ചില വിരുതന്മാര് ആദ്യ യാത്രയില്‍ തന്നെ മെട്രോയെ വൃത്തിഹീനമാക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആദ്യമായി യാത്ര ചെയ്യാന്‍ എത്തുന്നവരെ സഹായിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും കെ എം ആര് എല്‍ അറിയിച്ചു.
മറ്റു ജില്ലകളില്‍ നിന്ന് വരെ ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തികൊണ്ടിരിക്കുകയാണ്. വിവാഹം ശേഷം വധുവും വരനും ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ദിനം മെട്രോയില്‍ യാത്ര ചെയ്യാനെത്തിയിരുന്നു.