കൊച്ചി : കൊച്ചി പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റ് തുടങ്ങുന്നതിനെതിരായ സമരം തുടരാന്‍ ജനകീയ സമരസമിതി ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്ലാന്റിന്റെ നിര്‍മാണം തല്ക്കാലം നിര്‍ത്തിവെക്കാനും പ്ലാന്‍ിന്റെ നിര്‍മാണം സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സമരക്കാരെ മര്‍ദ്ദിച്ച യതീഷ് ചന്ദ്രക്കെതിരായ നടപടി ആവശ്യപ്പെട്ടും പ്ലാന്റിന്റെ നിര്‍മ്മാണത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചും സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
നിലവിലെ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ പ്ലാന്‍ിന്റെ നിര്‍മ്മാണം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് യോഗം വിലയിരുത്തി. പ്ലാന്റ് സ്ഥാപിച്ചാല്‍ അത് പ്രതികൂലമായി ബാധിക്കുക പ്രധാനമായും പുതുെൈവപ്പിലെ താമസക്കാരെയാണ് . ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുകയല്ലാതെ വേറെ നിവര്ത്തിയില്ലന്ന നിലപാടിലാണ് ജനകീയ സമരസമതി.
കഴിഞ്ഞ 16 ന് സമാധാനപരമായി കൊച്ചി മറയിന്ഡ്രൈവില് എത്തി പ്രതിഷേധിച്ച സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലിസ് നടപടി അംഗീകരിക്കാനാകില്ലന്നും പൊലിസ് നടപടിക്ക് നേതൃത്വം നല്കിയ യതീഷ് ചന്ദ്രക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നാല്‍ ശക്തമായ പ്രത്യക്ഷ സമരത്തിനുമാണ് തീരുമാനം. ഇതിന് സമീപ പഞ്ചായത്തുകളെ കൂടി സമരത്തില്‍ അണിനിനരത്താനുമാണ് ജനകീയസമരസമിതിക്കാരുടെ ആലോചന.