കൊച്ചി: കൊച്ചിയില്‍ നടിയെതട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന ആളെന്ന് പറഞ്ഞ് ഒരാള്‍ തങ്ങളോട് പണം ആവശ്യപ്പെട്ടെന്ന് നടന് ദിലീപ്.
ഇത് സംബന്ധിച്ച് ദിലീപ് പോലീസില്‍ പരാതി നല്കി. 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് ഇയാള്‍ മാനേജര്‍ അപ്പുണ്ണിയെയും സംവിധായകന് നാദിര്‍ഷയെയും സമീപിച്ചെന്നാണ് പരാതി.
ഇക്കാര്യം വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും ദിലീപ് പോലീസിന് കൈമാറി. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
പൾസർ സുനി പണമാവശ്യപ്പെട്ട് നടൻ ദിലീപിനെഴുതിയ കത്ത് ജനം ടി വി ഇന്ന് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് പരാതി നൽകിയെന്ന വാർത്ത വരുന്നത്.
കഴിഞ്ഞ ഏപ്രിൽ 20നാണ് ദിലീപ് ഇത് സംബന്ധിച്ച് പൊലിസിൽ പരാതി നൽകിയത്.