തൃശൂർ : കള്ളിച്ചിത്ര വനവാസി കോളനിയിലെ 42 കുട്ടികളുടെ പഠനച്ചെലവുകൾ എബിവിപി ഏറ്റെടുത്തു.ആദ്യഘട്ടമായി എബിവിപി പ്രവർത്തകർ കോളനിയിലെത്തി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പുതിയ ബാഗും കുടയും പുസ്തകവുമെല്ലാം കിട്ടിയപ്പോൾ കള്ളിച്ചിത്ര കോളനിയിലെ കൊച്ച് മിടുക്കന്മാരും മിടുക്കികളും സന്തോഷമായി. ഇനിയവർക്ക് മഴനനയാതെ നല്ല പുസ്തകം ബാഗിലിട്ട് സ്കൂളിൽ പോകാം .പഠനപോകരണങ്ങൾ നൽകുക മാത്രമല്ല കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സഹായവും നൽകാനാണ് ഏ.ബി.വി.പിയുടെ തീരുമാനം
കോളനിയിൽ നടന്ന പരിപാടിയിൽ എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പങ്കെടുത്തു . ആത്യന്തികമായി കേരളത്തിലെ അതീവ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം നൽകാകുകയാണ് എബിവിപി ലക്ഷ്യമിടുന്നതെന്ന് ശ്യാം രാജ് ജനം ടിവിയോട് പറഞ്ഞു.