കൊച്ചി : ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ കെ എം മാണിയും. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയെ ആദരിക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് കെ എം മാണി പങ്കെടുത്തത്. താമര പൂക്കള്‍ കൊണ്ടുണ്ടാക്കിയ ബൊക്ക നല്‍കിയാണ് കുമ്മനം രാജശേഖരന് കെ മാണിയെ സ്വീകരിച്ചത്.
താമരപ്പൂവിനു റോസാപ്പൂവിനെക്കാള്‍ ഗാംഭീര്യമുണ്ടെന്നും പല ചടങ്ങുകള്‍ക്കും ഇതുവരെ റോസാപ്പൂക്കളാണു കിട്ടിയിരുന്നത്. ഇപ്പോള്‍ താമരപ്പൂ ലഭിച്ചതിനെ പ്രത്യേകമായാണുകാണുന്നതെന്നും കെഎം മാണി പറഞ്ഞു.
മുന്നണി സംവിധാനം ഇല്ലായിരുന്നങ്കില്‍ കെ എം മാണി മുഖ്യമന്ത്രി പദത്തില്‍ പലതവണ ഇരിക്കുമായിരുന്നെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു
ബി ജെ പിയുടെ ആദരം എറ്റുവാങ്ങിയ മാര്‍ ക്രിസോസ്റ്റം കുമ്മനം രാജശേഖരനും നൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു
പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടന്ന് കുമ്മനം രാജശേഖരന് പ്രതികിരിച്ചു. അതേസമയം കേരള കോണ്‍ഗ്രസ്സ് മാണി ബി ജെ പി യോടു അടുക്കുന്നുവെന്ന പ്രചരണം പലതവണ വന്നെങ്കിലും ഇതാദ്യമായാണ് ബിജെപി സംഘിടിപ്പിച്ച പിരിപാടിയില്‍ കെ എം മാണി പങ്കെടുക്കുന്നത്.