തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധനയ്ക്കെതിരെ വി എസ് അച്യുതാനന്ദൻ. ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് ആരോഗ്യമന്ത്രിക്ക് കത്ത് നൽകി.
ഫീസ് വർദ്ധന സാധാരണക്കാരായ വിദ്യാർത്ഥികളെ ഗുരുതരമായി ബാധിക്കും. ഫീസ് നിർണയ സമിതിയുടേതാണ് തീരുമാനമെന്ന് പറഞ്ഞ് സർക്കാരിന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല.
വിദ്യാർത്ഥി പ്രക്ഷോഭം ഒഴിവാക്കാൻ അടിയന്തരമായി ഫീസ് വർദ്ധന പിൻവലിക്കണമെന്നും വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.