തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍ദേശിച്ചു.
മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം. വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയില്‍ കൂടിയുള്ള യാത്ര പരിമിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്.
തലസ്ഥാനത്തും ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുറന്നു.
സ്റ്റേറ്റ് കണ്ട്രോള് റൂം: 1079, 9495323497, 9995378870, 8281737129, 9495482815
കാസര്‍കോഡ്: 9496419781, 04994257700, കണ്ണൂര്‍: 9447016601, 04972713266, വയനാട്: 9447525745, 04936204151, കോഴിക്കോട്: 8547950763, 04952371002, മലപ്പുറം: 9605073974, 04832736320, പാലക്കാട്: 9847864766, 04912505309, തൃശൂര്‍: 9446141656, 04872362424, എറണാകുളം: 9744091291, 04842423513, ഇടുക്കി: 9446151657, 04862233111, കോട്ടയം: 9446052429, 04812562201, ആലപ്പുഴ: 9496548165, 04772238630, പത്തനംതിട്ട: 9946022317, 04682322515, കൊല്ലം: 9061346417, 04742794002, തിരുവനന്തപുരം: 9495588736, 04712730045.