കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് ആലുവ റൂറൽ എസ് പി എ.വി ജോർജ് പറഞ്ഞു.
അതേസമയം, താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയിൽ തുടരുകയാണ്. എല്ലാവരുടെയും പിന്തുണ വേണമെന്ന് യോഗത്തിൽ ദിലീപ് അഭ്യർത്ഥിച്ചു. നടിയ്ക്കെതിരായ പരാമർശത്തിൽ ദിലീപ് ഖേദംപ്രകടിപ്പിച്ചു. യോഗത്തിനിടയിൽ പുറത്തുവന്ന പി. ശ്രീകുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
തന്നെ പിന്തുണച്ച നടന്മാർക്കുണ്ടായ ബുദ്ധിമുട്ടിലാണ് ഖേദപ്രകടനമെന്നാണ് സൂചന.
വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് അമ്മ പിന്തുണ അറിയിച്ചതായി റിമ കല്ലിങ്കൽ പറഞ്ഞു.