കോട്ടയം : മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എയുടെ ഭീഷണി. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
എസ്റ്റേറ്റിലെ ഭൂമി പുറത്തുനിന്നെത്തിയവര്‍ കൈയേറിയിരുന്നു. വിവരമറിഞ്ഞെത്തിയ തൊഴിലാളികളും ഭുമി കൈയറിയവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെ ഇവിടെ എത്തിയ പി.സി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു.
തനിക്കെതിരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആത്മരക്ഷാര്‍ത്ഥമാണ് താന്‍ തോക്ക് എടുത്തതെന്നും ഇതിന് ലൈസന്‍സ് ഉളളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ എത്തിയ തന്നെ തടഞ്ഞുവെച്ചുെന്നും എസ്റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.