കൊച്ചി : മുഖ്യമന്ത്രിയും ഡി.ജി.പി.യും പറഞ്ഞതുകൊണ്ടാണ് നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്താതിരുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
അതേ സമയം വാര്‍ത്താ സമ്മേളനത്തില്‍ നടന് മുകേഷ് പൊട്ടിത്തെറിച്ചു. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞു.
ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. സംഘടന പൊളിക്കാന്‍ ആരും നോക്കേണ്ടെന്നും അമ്മ പൊളിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.