കോട്ടയം: കോട്ടയം നഗരത്തിലെ സ്ത്രീകള്‍ക്ക് കൂട്ടായി പിങ്ക് പൊലീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് പിങ്ക് പെട്രോളിംഗ് വാഹനം നിരത്തിലിറങ്ങുന്നത്.
ഷീ ഓട്ടോ, ഷീ ടാക്സി സംവിധാനങ്ങള്‍ക്ക് പിന്നാലെ കോട്ടയം നഗരത്തില്‍ സ്ത്രീകള്‍ക്ക് കൂട്ടായി പിങ്ക് പൊലീസും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തിാണ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പിങ്ക് പൊലീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
മെട്രോ നഗരങ്ങളില്‍ പിങ്ക് പോലീസ് നിലവിലുണ്ടെങ്കിലും കോട്ടയം ജില്ലയില്‍ ആദ്യമായാണ് പിങ്ക് പെട്രോളിംഗ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടു വാഹനങ്ങളാണ് പെട്രോളിംഗിന് ഉണ്ടാകുക. ഇതിനായി വനിതാ പൊലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് പ്രത്യേകം കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
അപകടത്തില്‍പെടുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് 1515 എന്ന നമ്പറിലോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പിങ്ക് പൊലീസിനെ ബന്ധപ്പെടാം. സഹായം തേടിയുള്ള സന്ദേശം ലഭിച്ചാലുടന്‍ ജിപിഎസ് സംവിധാനം വഴി സ്ഥലം കണ്ടെത്താനും അതുവഴി അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനും സാധിക്കും.
പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും പൊലീസുകാരുമടക്കം 32 വനിതാ ഉദ്യോഗസ്ഥരാണ് പിങ്ക് പൊലീസിന്റെ ഭാഗമാകുന്നത്.